എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ചിറക്കടവ്, കേരളം, India
പരിധിയില്ലാത്ത സൌഹൃദസീമ തന്‍ ലഹരിയില്‍ പിണഞ്ഞാഞ്ഞു കൊത്തുന്നു നാം. മുറിവുകള്‍, ഗാഡ നിശ്വാസ മുദ്രകള്‍, രുധിര തൃഷ്ണകള്‍, തപ്ത നിശ്വാസങ്ങള്‍ ....

2011, മേയ് 14, ശനിയാഴ്‌ച

" അമ്മ...!! "




നീയൊരു താപസ്വിനി, മറ്റേതോ ജന്മത്തിലെ -

മാറാപ്പും വഹിച്ചു കൊണ്ടിവിടെ പിറന്നവള്‍

ഇവരോ..? ജന്മാന്തര സുകൃത ഫലതിനാല്‍

നിന്നുടെ ഉദരത്തില്‍ കുരുത്തു വളര്‍ന്നവര്‍


ഏതു താപഗ്നിയെ കൊണ്ടു ഞാനുപമിക്കും

തായതന്‍ വാല്സല്യതിന്‍ ചൂടും ചുവര്കളും..?

ഏതു രത്നതിന്നുണ്ടാം ഈ കണ്ണിന്‍ തിളക്കം 

ഇന്നേതു ചിപ്പിയിലുണ്ടാം നീയേകുന്ന  കൈവല്യത..?

ഏതു ശക്തിക്കാകും പകരം നിന്നീടുവാന്‍..?

നിന്നുടെയസാന്നിദ്ധ്യം മറച്ചു പിടിക്കുവാന്‍..?

ഏതു  ശയ്യക്കാകും  പകര മേകീടുവാന്‍ -

ഈ മടിത്തട്ടെകീടുന്ന സുഖവും സുഷുപ്തിയും..?



ആവില്ലോരുപമയ്ക്കും   മറ്റേതു ഭാവങ്ങള്‍ക്കും

ഈ സുകൃതതിന്നു പകരം നിന്നീടുവാന്‍


നന്മയെ കുഴച്ചൊരു രൂപമുണ്ടാക്കിയെന്നാല്‍

"  അമ്മ " യെന്നെല്ലാതെ മറ്റെന്തു വിളിക്കും നാം..?


                                                 17  നവംബര്‍ 2009 
                                                   ചെന്നൈ :  06 :02  PM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ