അന്നും സന്ധ്യക്ക് ചുവപ്പു നിറമായിരുന്നു...
ഹൃദയ രക്തം ഊറ്റി കുടിക്കുമ്പോഴും , അവളുടെ -
ദംഷ്ട്രകള്‍ക്ക് പൂവിനേക്കാള്‍ മൃദുത്വമുണ്ടായിരുന്നു
ഭാരമറിയാതെ വെള്ളത്തില്‍ പൊങ്ങി കിടക്കുവാന്‍ ...
ആഴമറിയാതെ അഗാധതയിലേക്ക് ഊളിയിടുവാന്‍..
ചൂടറിയാതെ അഗ്നിയെ പുണരുവാന്‍...
വേദനയറിയാതെ പൊട്ടി ചിരിക്കുവാന്‍..
ആശകളില്ലാതെ ജീവിക്കുവാന്‍...
ജീവിതം കാല്പ്പനികമാണ്..
വിരല്‍ തുമ്പിലും വേദനയുടെ കൈയൊപ്പ് ചാലിക്കുന്ന..
പ്രണയത്തിന്റെ കാല്പനികത ..!!!
അര്‍ത്ഥമോ വ്യാകരണമോ ...
അളവ് കോലുകളോ അതിര്‍ വരമ്പുകളോ ഇല്ലാത്ത...
സ്വൈര വിഹാരി...
പൂമ്പാറ്റയെ പോലെ.....
സാന്ധ്യ സൂര്യനു മേലെ പറക്കുന്ന കപോതങ്ങളെ പോലെ-
കൈയെത്താത്ത ദൂരത്തില്‍...
ഒരിക്കലും തൊടുവാനാവാത്ത
ദൈവത്തിന്റെ കൈയ്യൊപ്പ് ....
4 ജനുവരി 2011
ചെന്നൈ : 07 : 45 PM
nannayittundu da...jeevitha kazhchapadukale ulkandu ezhuthan kazhinjittundu...
മറുപടിഇല്ലാതാക്കൂaadyam aara ithu ezhuthiyathu ennu ariyatte...:O
മറുപടിഇല്ലാതാക്കൂ