എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ചിറക്കടവ്, കേരളം, India
പരിധിയില്ലാത്ത സൌഹൃദസീമ തന്‍ ലഹരിയില്‍ പിണഞ്ഞാഞ്ഞു കൊത്തുന്നു നാം. മുറിവുകള്‍, ഗാഡ നിശ്വാസ മുദ്രകള്‍, രുധിര തൃഷ്ണകള്‍, തപ്ത നിശ്വാസങ്ങള്‍ ....

2021, നവംബർ 14, ഞായറാഴ്‌ച

മന്ത്രവാദിനി പശു

                          മന്ത്രവാദിനി പശു 


                                                                    അന്ന് ഞാൻ പ്ലസ് ടുവിനു പഠിക്കുന്ന കാലം. എൻട്രൻസ് പരീക്ഷക്ക് നല്ല റാങ്ക് കിട്ടുവാൻ  വേണ്ടി എല്ലാ ദൈവങ്ങളെയും പ്രീതി പെടുത്തേണ്ടതുണ്ട്. ഈ ലക്‌ഷ്യം മനസ്സിൽ വച്ച് കൊണ്ട് തന്നെ പറ്റുന്ന എല്ലാ ശനിയാഴ്ചയും ഞാൻ ചിറക്കടവ് അമ്പലത്തിൽ പൊയ്ക്കൊണ്ടേ ഇരുന്നു.

 "ക്ഷിപ്ര പ്രസാദി" ആണല്ലോ മഹാദേവൻ. എന്നും ചെല്ലുമ്പോൾ ഒരിക്കലെങ്കിലും പ്രസാദിക്കാൻ തോന്നിയാലോ? മനസ്സിലെ ലക്‌ഷ്യം അതായിരുന്നു. അങ്ങനെ ഒരിയ്ക്കൽ അമ്പലത്തിൽ നിന്ന് തിരികെ എത്തുന്ന ഞാൻ കേൾക്കുന്നതു അമ്മയുടെ തേങ്ങലാണ്. അച്ചോയി അമ്മയെ തല്ലിയ ചരിത്രമില്ല. അപ്പൊ അതാവില്ല കാരണം. മഹാദേവനെ മനസ്സിൽ വിളിച്ചുകൊണ്ടു ഞാൻ അകത്തേക്കോടി.  

ഇല്ല അമ്മയുടെ തേങ്ങൽ പുറത്തു നിന്നാണ്. കിണറിന്റെ അരികിൽ നിന്ന്. പണ്ട് ഒരു ആട്ടിൻ കുട്ടി കിണറ്റിൽ വീണതിന് ശേഷം കിണറിന്റെ അരികു പൊക്കി കെട്ടിയതാണല്ലോ. പിന്നെ ഇതെന്താണാവോ? ഞാൻ പല ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ചു കിണറിന്റെ അരികിലേക്ക് കുതിച്ചു. 

'അമ്മ ശാന്തമോളുടെ  അടുത്ത് ഇരുന്നു കരയുന്നു. (ശാന്തമോൾ  ഞങ്ങളുടെ രണ്ടു പശുക്കളിൽ ഒന്ന് - സുന്ദരി  , ഒത്ത തടി, പൊക്കം, വെളുപ്പിൽ കറുത്ത ഇമ്മൽഷൻ പെയിന്റ് വീണത് പോലെയുള്ള നിറം, സത്‌സ്വഭാവി (ഇപ്പോൾ ആറു  മാസം ഗർഭിണി). അച്ചോയി  ഒന്നും സംഭവിക്കാത്ത മട്ടിൽ പശുവിനു പുല്ലു ഇട്ടു കൊടുക്കുന്നു.  ഇമോഷണൽ സാഹചര്യങ്ങളെ ഒന്നും സംഭവിക്കാത്ത മട്ടിൽ കൈകാര്യം ചെയ്യുന്നതിൽ അച്ചോയി കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ. 

ഞാൻ ചുറ്റിനും നോക്കി. ശാന്തമോൾ ഒരു വശംചെരിഞ്ഞിട്ടു   കിടക്കുകയാണ്. അസ്വാഭാവികമായി ഒന്നും കാണാത്തതിനാൽ ഞാൻ അമ്മയോട് ഊന്നി ഊന്നി ചോദിച്ചു.'

അമ്മ പശുവിനെ നോക്കി വിങ്ങുകവിങ്ങുകയാണ്.

ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ അഞ്ച  പെണ്മക്കൾ ഉണ്ട്. മൂന്ന്  മനുഷ്യക്കുഞ്ഞുങ്ങളും 2 പശുക്കുഞ്ഞുങ്ങളും.പശുക്കളിൽ  ഒന്നിന്റെ പേര് ശാന്തമോൾ, മറ്റേതു പിന്നെ ഞാൻ പേര് പോലും വിളിക്കാത്ത ഒരു പശു.

 ഇത്രയും പശു സ്നേഹിയായ ഞാൻ അതിനു പേരിടാത്തതിന് ഒരു കാരണം ഉണ്ട്. അതിനു എന്നോട് കുറച്ചു ബഹുമാനക്കുറവ് ഉണ്ട്. പിന്നെ മുഖം ഇപ്പോഴും വീർപ്പിച്ചു പിടിക്കും . ആകെ മൊത്തം ഒരു മന്ത്രവാദിനി ലുക്ക് ആണ്. അത് ഞാൻ ഇപ്പോഴും 'അമ്മയോട് പറയുമായിരുന്നു.  

അങ്ങനെ അത് കേൾക്കാതെ ഞങ്ങൾ അതിനെ മന്ത്രവാദിനി പശു എന്ന് വിളിക്കുവാൻ തുടങ്ങി. 

അതൊക്കെ അവിടെ നിൽക്കട്ടെ!!'  അമ്മ എന്തിനാണ് ഇപ്പോൾ കരയുന്നത് ? ഞാൻ വീണ്ടുഎം ചോദിച്ചു. 

ഞങ്ങളുടെ ശാന്തമോൾ വീണു പോലും എന്തോ കാൽസ്യം കുറവാണത്രേ! അതിനു കുറച്ചു കാൽസ്യം കൊടുത്താൽ പോരെ ? അതിനു 'അമ്മ എന്തിനാണ് കരയുന്നതു? 

അങ്ങനെ അവസാനം വേദനയോടെ ആ സത്യം ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ ശാന്മോൾക്കു എഴുന്നേൽക്കാൻ കഴിയുന്നില്ല.  അത് വെട്ടി ഇട്ട തടി പോലെ ഒരു വശം ചെരിഞ്ഞു കിടപ്പിലാണ്. ഇനി എഴുന്നേൽക്കാൻ പറ്റുന്ന കാര്യം സംശയമാന്നെന്നു ഡയക്ടർ പറഞ്ഞുവത്രേ! 

എനിക്കും സങ്കടം സഹിക്കാൻ പറ്റുന്നില്ല. 

അങ്ങനെ ചികിത്സ തുടങ്ങി, ഡോക്ടർമാർ നല്കുന്ന മരുന്നുകൾ  മുടങ്ങാതെ കൊടുത്തു ഊണും ഉറക്കവുമില്ലാതെ 'അമ്മ പശുവിനു കാവൽ ഇരുന്നു. അമ്മയുടെ കണ്ണുകൾ തോരാതായി . 

സ്വന്തം മകളായ ഞാൻ പണ്ട്  സൈക്കിളിൽ  നിന്ന് വീണു, നടക്കാൻ പറ്റാതെ വീട്ടിലെത്തിയപ്പോൾ മുറിവില്ലാത്ത സ്ഥലം നോക്കി രണ്ടെണ്ണം പൊട്ടിച്ച അതേ അമ്മ.   അമ്മക്ക് ഞങ്ങളെ പോലെയല്ല - അതിനും ഒരുപാട് മുകളിലാണ് പശുക്കളുടെ സ്ഥാനം. അതിനു കാരണം ഉണ്ട്!  ഞാനാൾക്കു സാമ്പത്തികമായി മാർഗ ദർശനവും താങ്ങും ആയതു ഇപ്പോഴും അവറ്റകൾ തന്നെ. മൂന്ന് പെൺപിള്ളേരെ വളർത്താൻ അമ്മയും അച്ചോയിയും   ഒന്നിൽ നിന്ന് തുടങ്ങിയത് പശുവിന്റെ കയറിൽ പിടിച്ചാണത്രെ!


അങ്ങനെ ആഴച്ചകൾ കഴിഞ്ഞു, ഡോക്ടർ മാർക്ക് പ്രതീക്ഷ മങ്ങി തുടങ്ങി. പൊൻകുന്നം ചിറക്കാവ് ഭാഗങ്ങളിൽ ഉള്ള എല്ലാ ഡോക്ടർമാരും ചികില്സ മതിയാക്കി പിന്മാറി. അങ്ങനെ ദയ വധം കാത്തു ശാന്ത മോൾ കിടപ്പിൽ തന്നെ! 

അവസാന പ്രതീക്ഷയായി അങ്ങനെ കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ഒരു ഡോക്ടർ എത്തി. സാഹചര്യങ്ങളെ കൂലം കഷമായി  വിലയിരുത്തിയ ഡോക്ടർ ഒരു വിചിത്രമായ മരുന്ന് നിർദ്ദേശിച്ചു. മരുന്നോ  ഗുളികയോ ആയിരുന്നില്ല ആ ചികിത്സ. ഡോക്ടർ മനസ്സിലാക്കിയത് പ്രകാരം, ശാന്തമോൾക്കു ഭക്ഷണം ദഹിക്കുവാനുള്ള ബാക്ടീരിയകൾ ശരീരത്തിൽ നിന്ന് നഷ്ടമായിരിക്കുന്നു. ആയതിനാൽ അതിനു ഭക്ഷണത്തെ ദഹിപ്പിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മരുന്നിനും, ഗുളികക്കും ആ ബാക്ടീരിയകളെ പശുവിന്റെ ശരീരത്തു പുനർ നിർമ്മിക്കുവാൻ സാധ്യമല്ലത്രെ!  മറിച്ചോ ..! ഇനി വേറെ ഒരു പശുവിന്റെ ശരീരത്തിൽ നിന്നും അത്  തട്ടി എടുക്കുക എന്നതാണ്  ഒരേ ഒരു മാർഗ്ഗം. 

ഈ വിചിത്രമായ ചികിത്സാരീതി ഞങ്ങളെ തെല്ലൊന്നു അമ്പരിപ്പിച്ചു. പക്ഷെ ഇത് എങ്ങനെ പ്രവർത്തികമാക്കും? അതായി അമ്മയുടെ ചിന്ത. 


ഒടുവിൽ ഡോക്ടർ തന്നെ ഒരു മാർഗ്ഗം ഉപദേശിച്ചു.  "പശു വീണ്ടേറുമ്പോൾ  ഉള്ള ഉമി നീരിൽ ആണ് പശുവിനു ദഹിക്കുവാൻ ആവശ്യമായ ബാക്ടീരിയ കൂടുതൽ ഉണ്ടാവുക. അതുകൊണ്ടു നിങ്ങള്ക്ക് ഇനിയും ഉണ്ടല്ലോ ഒരു പശു. അപ്പോൾ അത് വീണ്ടേറുമ്പോൾ (അയവിറക്കുമ്പോൾ) അതിന്റെ വായിൽ നിന്നും വീണ്ടേറുന്ന  ഭക്ഷണം തട്ടിയെടുത്തു വെള്ളത്തിൽ കലക്കി ഈ പശുവിനു കൊടുക്കുക. "

ആഹാ ..കാര്യം എന്ത് നിസ്സാരം! അവസാന അടവാണ്... അങ്ങനെ ഞാനും അമ്മയും കൂടു അതൊന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. ഇത് കൂടി ഫലിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ശാന്തമോളെ നഷ്ട്ടമാകും.

അങ്ങനെ ഞാനും അമ്മയും കൂടി മന്ത്ര വാദിനിയുടെ വായിൽ നോക്കി ഇരിപ്പായി. പശുവിനു ഒന്നും മനസ്സിലായില്ല. ഞങ്ങൾ അതിനു ധാരാളം പുല്ലു കൊടുത്തു. കൊടുത്ത പുല്ലു മുഴുവൻ നിമിഷ നേരം കൊണ്ട് അകത്താക്കിയതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. മണിക്കൂറുകളുടെ നീണ്ട കാത്തിരിപ്പിന് ശേഷം മന്ത്രവാദിനി നിറവയറോട് കൂടി വിശ്രമിക്കുവാൻ കിടന്നു.  പതുക്കെ പതുക്കെ വീണ്ടേരുവാൻ തുടങ്ങി. 

[അപ്പോഴാണ് എനിക്കും അമ്മയ്ക്കും ആ കാര്യം മനസ്സിലായത്. പശുക്കൾ കിട്ടുന്നത് മുഴുവൻ ഒറ്റയടിക്ക് അകത്താക്കുകയും, വിശ്രമിക്കുന്ന സമയം അയവിറക്കുകയും ചെയ്യുന്നതാണ് അതിന്റെ ഒരു രീതി എന്ന്. ]

അതെന്തുമാവട്ടെ, അയവിറക്കാൻ തുടങ്ങിയതും 'അമ്മ പശുവിന്റെ കഴുത്തിൽ വട്ടം പിടിച്ചു, ഞാൻ ഒരു വിധം അതിന്റെ വായ കുത്തി തുറന്നു. മന്ത്രവാദിനി എന്തെന്നറിയാതെ കൈകൾ ഇട്ടു അടിച്ചു. അങ്ങനെ പൊളിച്ച വായിൽ നിന്നും ഒരു വലിയ ഉരുള 'അമ്മ വലിച്ചെടുത്തു. രാവിലെ നഗരങ്ങളിൽ കൂടി പോകുന്ന മാലിന്യ ശേഖര വണ്ടികളിൽ പോലും പശുവിന്റെ വീണ്ടെറിയ ഭക്ഷണത്തിനു ഉള്ള  അത്ര നാറ്റം ഉണ്ടാവില്ല എന്ന് ഞങ്ങൾ മനസ്സിലാക്കിയത് ആ നിമിഷത്തിൽ ആയിരുന്നു.

പശുക്കൾ വലിയ വലിയ ഉരുളകൾ ആയിട്ടാണ് ഭക്ഷണം അയവിറക്കുന്നു എന്നും എനിക്ക് മനസ്സിലായി. അങ്ങനെ വിജയ കാര്യമായി പിടിച്ചെടുത്ത ആദ്യത്തെ ആ ഉരുള വെള്ളത്തിൽ കലക്കി ഞങ്ങൾ ശാന്തമോളെ കുടിപ്പിച്ചു.

 പക്ഷെ പ്രശ്നം അതല്ല. ദിവസത്തിൽ ചുരുങ്ങിയത് 5 തവണ ഈ ഉരുളകൾ സമ്പാദിക്കണം  എന്നത് ഡോക്ടറുടെ നിർദ്ദേശം. അങ്ങനെ ഞങ്ങൾ ആ സാഹസം തുടർന്നു .   കംസൻ ദേവകിയുടെ കുട്ടികളെ തട്ടിയയെടുക്കുന്നതു പോലെ മന്ത്രവാദിനിയുടെ വായിൽ നിന്നും ഞങ്ങൾ ഓരോ ഉരുളകളും തട്ടി എടുക്കുവാൻ തുടങ്ങി. പാവം അത് കഷ്ട്ടപ്പെട്ടു തിന്നുകയും വീണ്ടറുകയും ചെയ്യുന്ന ഉരുളകൾ ഓരോന്നായഐ ഞങ്ങൾ തട്ടിയെടുത്തു വെള്ളത്തിൽ കലക്ക് ശാന്തമോൾക്കു കൊടുക്കും. അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു ശാന്തമോളിൽ നല്ല മാറ്റം കണ്ടു തുടങ്ങി. അമ്മയുടെ കണ്ണിൽ പ്രകാശവും. !

അങ്ങനെ മന്ത്രവാദിനിയുടെ മന്ത്രവാദമോ , ഡോക്ടറുടെ കൈപ്പുണ്യമോ എന്തോ ...ഇരുപത്തി ഒന്ന് ദിവസങ്ങൾക്കു ശേഷം ശന്തമോൾ എഴുന്നേറ്റു. അവൾക്കു അസുഖം ഭേദമായി. 

എന്തൊക്കെയെങ്കിലും ആ സംഭവത്തിനുശേഷം എനിക്ക് മാന്തവാദിനിയെ ഇഷ്ട്ടമായി തുടങ്ങി. 

അങ്ങനെ നമ്മൾ അറിയാതെ തന്നെ നമ്മളെ സഹായിക്കുന്ന എത്രയോ പേർ ? ഇപ്പോൾ മന്ത്രവാദിനി ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല (ശാന്തമോളും).  പക്ഷെ  അവസാനമായി ഒന്ന് പറയട്ടെ, ആരും നിസ്സാരക്കാരല്ല എന്ന് എനിക്ക് മനസ്സിലാക്കി തന്നതിൽ ഈ മന്ത്രവാദിനി പശു വഹിക്കുന്ന സ്ഥാനം വലുതാണ്. അതിനു  ഞാൻ നിന്നോട് എന്നെന്നും കട പെട്ടിരിക്കുന്നു. :)

Neethu Kuttimackal -                                                                                             29-7-2013, Bangalore


2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

                                      സമയമില്ല !!


സമയമില്ലെനിക്കൊമലേ.. നിന്നുടെ 
അരുമയാർന്ന മുഖത്തുമ്മ വയ്ക്കുവാൻ.

സമയമില്ലായിരുന്നെനിക്കപോഴും 
തഴുകി  മാറോടണച്ചു ചുംബിക്കുവാൻ !

ഇടറി വീഴുമ്പോഴൊക്കെയും  'നാനി'-
യുണ്ടരികിലായ്,  പിന്നെ എന്തു പേടിക്കുവാൻ ?!

അരികിലില്ലെങ്കിലെന്ത്,? ഒരു "ക്യാമറാ ദൂരം"*
അകലമേയുള്ളു നാം തമ്മിലെപ്പോഴും !

ഒരു നുണക്കുഴിക്കുള്ളിലൊളിപ്പിച്ചൊ -
രതി നിഗൂഢമാം നിഷ്‌ക്കളങ്കത്വവും !

എവിടെ  എൻ അമ്മ?  എന്നു  ചോദിച്ചു കൊ -
ണ്ടിടറി വീഴുന്ന കണ്ണുനീർ തുള്ളി തൻ-

കഥകളൊക്കെയും നിശബ്ദയായ് കേട്ടു -
തഴുകി വിങ്ങുവാറുണ്ടായിരുന്നമ്മ !!

കഴിയുകില്ലാ കൊഴിഞ്ഞ ബാല്യത്തിന്റെ 
ചരടിൽ ഓർമ്മതൻ മാല കോർത്തീടുവാൻ 

തണൽ വിരിക്കുവാൻ നീർത്തൊരീ ശാഖി -
തന്നടിയിലായ്, നീ സുരക്ഷിത, യെന്നമ്മ -
അതി  സമർത്ഥമായ് നെയ്തൊരാ സ്വപ്‌നങ്ങൾ 
വിഫലമായ്, എന്നറിഞ്ഞതേ ഇല്ല ഞാൻ !!

വെയിലു തട്ടാതെ, ആ ബാല്യമൊക്കെയും 
തല കുനിച്ചു മുരടിച്ചു നിന്നതും,
വളരെ വൈകി തിരിച്ചറിഞ്ഞപ്പോഴേ -
ക്കിടറി വേർപ്പെട്ടു, നാം തമ്മിലെ നൂലിഴ!! 

ഇടയിലെങ്ങോ പിളർന്നൊരീ പാത തൻ 
നടുവിൽ, ഉത്തരം കിട്ടാത്ത ചോദ്യമായ് 

നിലയുറച്ചിടാം ഈ 'അമ്മ' ഏകാന്ത പഥികയായ് ,
നീ തിരിഞ്ഞു നോക്കും വരെ !!

                                                            :-നീതു കുറ്റിമാക്കൽ 
                                                               ബംഗളുരു 

(സ്വന്തം മക്കളുടെ ബാല്യം ആസ്വദിക്കുവാൻ മറന്നു പോകുന്ന എല്ലാവര്ക്കും വേണ്ടി...)






2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

oormma

ഒരു ചുംബനത്തിന്‍റെ  മധുരവും ധനുമാസ-

രജനിതന്‍ കുളിരും തളിര്‍ത്തു പെയ്കെ ..

പതിയെ, ജനാലക്കു കുറുകെ, പതിഞ്ഞെതി-

മിഴിയയക്കുന്നു നിന്‍ നിഴലും ..നിലാവൊളിയും !!

2011, മേയ് 14, ശനിയാഴ്‌ച

ഒരു വിളിപ്പാടകലെ..









മരണം നിന്നോട് മന്ത്രിച്ചു, നിന്നെ ഞാന്‍ -

പുണരുന്ന നാള്‍ വരും, കാത്തിരുന്നോളൂ ..

പകരം കൊടുക്കുവാനൊന്നുമില്ലെങ്കിലും, -

നെറുകയില്‍ ചുംബനം നല്‍കുന്നവര്‍ക്കായി

പ്രണയമായ്, ശാപമായ്, അമ്മതന്‍ ‍പേറ്റു-

നോവായ്‌, കാമ കിങ്കരന്‍മാരുടെ ക്രൂര-

വിനോദമായ്‌, അഗ്നിയെ ചുട്ടെരിക്കുന്ന വിപത്തായി !

രംഗ ബോധങ്ങള്‍ക്കുമപ്പുറം ആടി-

ത്തിമിര്‍ക്കുന്ന കോമാളി വേഷമായ്

ഞാന്‍ വരും കാത്തിരുന്നോളൂ ....‍


അകലെയാ ചക്രവാളതിന്നു മപ്പുറം

നിഴലായ് നിലാവായി , മഴത്തുള്ളിയെ -

ഗര്‍ഭം ധരിക്കുന്ന കാര്‍ മേഘ  ജാലമായ്

ഞാന്‍ വരും കാത്തിരുന്നോളൂ...

************************************************


കണ്ണീരാല്‍   കുളി കഴിഞ്ഞെത്തുക..

നിന്‍ മൃദു മേനി നീ  യെനിക്കേകുക...

നിന്‍ വ്യര്‍ത്ഥമോഹങ്ങള്‍ ബാക്കിനിര്‍ത്തുക..


ശ്ലോക സ്നേഹികളേ.., നിങ്ങള്‍ക്കായ്‌...

അച്ചുവിന്....




                                       



സുനന്ദന്‍ നീ, യരുമയോടരികെ കുഞ്ഞു കൈകാലിളക്കാന്‍ -

തുടങ്ങുമ്പോള്‍ പോലും മറവിയുടെ കയത്തില്‍ മാഞ്ഞുപോം ആധിയെല്ലാം.

മൃദംഗം ചാലിക്കാം നിന്‍ വിരലുകളി, ലതാല്‍ ജീവിതം താളമാക്കി-

പദങ്ങള്‍ തെറ്റാതെന്നും വിജയ പടവുകള്‍ താണ്ടുമാറാക വേണം.


                                                                          03 മാര്‍ച്ച്‌ 2007
                                                                          ശ്രീകൃഷ്ണപുരം 10 : 33  PM

കൃഷ്ണസ്തുതി





നീയാണാശ്രയമാലില തളിരിലും കാലം വരച്ചിട്ടൊരെന്‍ -

കായാംബൂവൊളി വര്‍ണ്ണ, ഏറ്റമുഴറീടുന്നീ  കണ്ണനിപ്പോള്‍ , വരൂ -

മായാ ലീലകള്‍ മാറ്റിയെന്നരികില്‍ , നിന്‍ ഓടക്കുഴല്‍ നാദവും

സായങ്കാല കുളിര്‍പ്പും മതിവരെ നുകരാനായിവള്‍ നോമ്പ് നോല്‍പൂ  !

                                            3  ഫെബ്രുവരി 2002‍

സാന്ധ്യമേഘങ്ങള്‍...





അന്നും സന്ധ്യക്ക്‌ ചുവപ്പു നിറമായിരുന്നു...

ഹൃദയ രക്തം ഊറ്റി കുടിക്കുമ്പോഴും , അവളുടെ -

ദംഷ്ട്രകള്‍ക്ക് പൂവിനേക്കാള്‍ മൃദുത്വമുണ്ടായിരുന്നു



ഭാരമറിയാതെ വെള്ളത്തില്‍ പൊങ്ങി കിടക്കുവാന്‍ ...

ആഴമറിയാതെ അഗാധതയിലേക്ക്‌ ഊളിയിടുവാന്‍..

ചൂടറിയാതെ അഗ്നിയെ പുണരുവാന്‍...

വേദനയറിയാതെ   പൊട്ടി  ചിരിക്കുവാന്‍..

ആശകളില്ലാതെ ജീവിക്കുവാന്‍...


ജീവിതം  കാല്പ്പനികമാണ്..

വിരല്‍ തുമ്പിലും വേദനയുടെ കൈയൊപ്പ്‌ ചാലിക്കുന്ന..

പ്രണയത്തിന്റെ കാല്പനികത ..!!!



അര്‍ത്ഥമോ വ്യാകരണമോ ...

അളവ് കോലുകളോ  അതിര്‍  വരമ്പുകളോ    ഇല്ലാത്ത...

സ്വൈര വിഹാരി...

പൂമ്പാറ്റയെ  പോലെ.....

സാന്ധ്യ സൂര്യനു മേലെ പറക്കുന്ന കപോതങ്ങളെ പോലെ-

കൈയെത്താത്ത ദൂരത്തില്‍...

ഒരിക്കലും തൊടുവാനാവാത്ത

ദൈവത്തിന്റെ കൈയ്യൊപ്പ് ....

                          4  ജനുവരി 2011 
                          ചെന്നൈ :  07 : 45  PM

" അമ്മ...!! "




നീയൊരു താപസ്വിനി, മറ്റേതോ ജന്മത്തിലെ -

മാറാപ്പും വഹിച്ചു കൊണ്ടിവിടെ പിറന്നവള്‍

ഇവരോ..? ജന്മാന്തര സുകൃത ഫലതിനാല്‍

നിന്നുടെ ഉദരത്തില്‍ കുരുത്തു വളര്‍ന്നവര്‍


ഏതു താപഗ്നിയെ കൊണ്ടു ഞാനുപമിക്കും

തായതന്‍ വാല്സല്യതിന്‍ ചൂടും ചുവര്കളും..?

ഏതു രത്നതിന്നുണ്ടാം ഈ കണ്ണിന്‍ തിളക്കം 

ഇന്നേതു ചിപ്പിയിലുണ്ടാം നീയേകുന്ന  കൈവല്യത..?

ഏതു ശക്തിക്കാകും പകരം നിന്നീടുവാന്‍..?

നിന്നുടെയസാന്നിദ്ധ്യം മറച്ചു പിടിക്കുവാന്‍..?

ഏതു  ശയ്യക്കാകും  പകര മേകീടുവാന്‍ -

ഈ മടിത്തട്ടെകീടുന്ന സുഖവും സുഷുപ്തിയും..?



ആവില്ലോരുപമയ്ക്കും   മറ്റേതു ഭാവങ്ങള്‍ക്കും

ഈ സുകൃതതിന്നു പകരം നിന്നീടുവാന്‍


നന്മയെ കുഴച്ചൊരു രൂപമുണ്ടാക്കിയെന്നാല്‍

"  അമ്മ " യെന്നെല്ലാതെ മറ്റെന്തു വിളിക്കും നാം..?


                                                 17  നവംബര്‍ 2009 
                                                   ചെന്നൈ :  06 :02  PM