എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ചിറക്കടവ്, കേരളം, India
പരിധിയില്ലാത്ത സൌഹൃദസീമ തന്‍ ലഹരിയില്‍ പിണഞ്ഞാഞ്ഞു കൊത്തുന്നു നാം. മുറിവുകള്‍, ഗാഡ നിശ്വാസ മുദ്രകള്‍, രുധിര തൃഷ്ണകള്‍, തപ്ത നിശ്വാസങ്ങള്‍ ....

2011, മേയ് 14, ശനിയാഴ്‌ച

ഒരു വിളിപ്പാടകലെ..









മരണം നിന്നോട് മന്ത്രിച്ചു, നിന്നെ ഞാന്‍ -

പുണരുന്ന നാള്‍ വരും, കാത്തിരുന്നോളൂ ..

പകരം കൊടുക്കുവാനൊന്നുമില്ലെങ്കിലും, -

നെറുകയില്‍ ചുംബനം നല്‍കുന്നവര്‍ക്കായി

പ്രണയമായ്, ശാപമായ്, അമ്മതന്‍ ‍പേറ്റു-

നോവായ്‌, കാമ കിങ്കരന്‍മാരുടെ ക്രൂര-

വിനോദമായ്‌, അഗ്നിയെ ചുട്ടെരിക്കുന്ന വിപത്തായി !

രംഗ ബോധങ്ങള്‍ക്കുമപ്പുറം ആടി-

ത്തിമിര്‍ക്കുന്ന കോമാളി വേഷമായ്

ഞാന്‍ വരും കാത്തിരുന്നോളൂ ....‍


അകലെയാ ചക്രവാളതിന്നു മപ്പുറം

നിഴലായ് നിലാവായി , മഴത്തുള്ളിയെ -

ഗര്‍ഭം ധരിക്കുന്ന കാര്‍ മേഘ  ജാലമായ്

ഞാന്‍ വരും കാത്തിരുന്നോളൂ...

************************************************


കണ്ണീരാല്‍   കുളി കഴിഞ്ഞെത്തുക..

നിന്‍ മൃദു മേനി നീ  യെനിക്കേകുക...

നിന്‍ വ്യര്‍ത്ഥമോഹങ്ങള്‍ ബാക്കിനിര്‍ത്തുക..


ശ്ലോക സ്നേഹികളേ.., നിങ്ങള്‍ക്കായ്‌...

അച്ചുവിന്....




                                       



സുനന്ദന്‍ നീ, യരുമയോടരികെ കുഞ്ഞു കൈകാലിളക്കാന്‍ -

തുടങ്ങുമ്പോള്‍ പോലും മറവിയുടെ കയത്തില്‍ മാഞ്ഞുപോം ആധിയെല്ലാം.

മൃദംഗം ചാലിക്കാം നിന്‍ വിരലുകളി, ലതാല്‍ ജീവിതം താളമാക്കി-

പദങ്ങള്‍ തെറ്റാതെന്നും വിജയ പടവുകള്‍ താണ്ടുമാറാക വേണം.


                                                                          03 മാര്‍ച്ച്‌ 2007
                                                                          ശ്രീകൃഷ്ണപുരം 10 : 33  PM

കൃഷ്ണസ്തുതി





നീയാണാശ്രയമാലില തളിരിലും കാലം വരച്ചിട്ടൊരെന്‍ -

കായാംബൂവൊളി വര്‍ണ്ണ, ഏറ്റമുഴറീടുന്നീ  കണ്ണനിപ്പോള്‍ , വരൂ -

മായാ ലീലകള്‍ മാറ്റിയെന്നരികില്‍ , നിന്‍ ഓടക്കുഴല്‍ നാദവും

സായങ്കാല കുളിര്‍പ്പും മതിവരെ നുകരാനായിവള്‍ നോമ്പ് നോല്‍പൂ  !

                                            3  ഫെബ്രുവരി 2002‍

സാന്ധ്യമേഘങ്ങള്‍...





അന്നും സന്ധ്യക്ക്‌ ചുവപ്പു നിറമായിരുന്നു...

ഹൃദയ രക്തം ഊറ്റി കുടിക്കുമ്പോഴും , അവളുടെ -

ദംഷ്ട്രകള്‍ക്ക് പൂവിനേക്കാള്‍ മൃദുത്വമുണ്ടായിരുന്നു



ഭാരമറിയാതെ വെള്ളത്തില്‍ പൊങ്ങി കിടക്കുവാന്‍ ...

ആഴമറിയാതെ അഗാധതയിലേക്ക്‌ ഊളിയിടുവാന്‍..

ചൂടറിയാതെ അഗ്നിയെ പുണരുവാന്‍...

വേദനയറിയാതെ   പൊട്ടി  ചിരിക്കുവാന്‍..

ആശകളില്ലാതെ ജീവിക്കുവാന്‍...


ജീവിതം  കാല്പ്പനികമാണ്..

വിരല്‍ തുമ്പിലും വേദനയുടെ കൈയൊപ്പ്‌ ചാലിക്കുന്ന..

പ്രണയത്തിന്റെ കാല്പനികത ..!!!



അര്‍ത്ഥമോ വ്യാകരണമോ ...

അളവ് കോലുകളോ  അതിര്‍  വരമ്പുകളോ    ഇല്ലാത്ത...

സ്വൈര വിഹാരി...

പൂമ്പാറ്റയെ  പോലെ.....

സാന്ധ്യ സൂര്യനു മേലെ പറക്കുന്ന കപോതങ്ങളെ പോലെ-

കൈയെത്താത്ത ദൂരത്തില്‍...

ഒരിക്കലും തൊടുവാനാവാത്ത

ദൈവത്തിന്റെ കൈയ്യൊപ്പ് ....

                          4  ജനുവരി 2011 
                          ചെന്നൈ :  07 : 45  PM

" അമ്മ...!! "




നീയൊരു താപസ്വിനി, മറ്റേതോ ജന്മത്തിലെ -

മാറാപ്പും വഹിച്ചു കൊണ്ടിവിടെ പിറന്നവള്‍

ഇവരോ..? ജന്മാന്തര സുകൃത ഫലതിനാല്‍

നിന്നുടെ ഉദരത്തില്‍ കുരുത്തു വളര്‍ന്നവര്‍


ഏതു താപഗ്നിയെ കൊണ്ടു ഞാനുപമിക്കും

തായതന്‍ വാല്സല്യതിന്‍ ചൂടും ചുവര്കളും..?

ഏതു രത്നതിന്നുണ്ടാം ഈ കണ്ണിന്‍ തിളക്കം 

ഇന്നേതു ചിപ്പിയിലുണ്ടാം നീയേകുന്ന  കൈവല്യത..?

ഏതു ശക്തിക്കാകും പകരം നിന്നീടുവാന്‍..?

നിന്നുടെയസാന്നിദ്ധ്യം മറച്ചു പിടിക്കുവാന്‍..?

ഏതു  ശയ്യക്കാകും  പകര മേകീടുവാന്‍ -

ഈ മടിത്തട്ടെകീടുന്ന സുഖവും സുഷുപ്തിയും..?



ആവില്ലോരുപമയ്ക്കും   മറ്റേതു ഭാവങ്ങള്‍ക്കും

ഈ സുകൃതതിന്നു പകരം നിന്നീടുവാന്‍


നന്മയെ കുഴച്ചൊരു രൂപമുണ്ടാക്കിയെന്നാല്‍

"  അമ്മ " യെന്നെല്ലാതെ മറ്റെന്തു വിളിക്കും നാം..?


                                                 17  നവംബര്‍ 2009 
                                                   ചെന്നൈ :  06 :02  PM

വളപ്പൊട്ടുകള്‍.....!!!!






കഥകള്‍ കേള്‍ക്കുവാന്‍ എനിക്കിഷ്ട്ടമായിരുന്നു..

പറയുവാന്‍ അവള്‍ക്കും...

കുട ചൂടി മഴവെള്ളം തെറുപ്പിച് ..

ഞങ്ങള്‍ ഓടി വരുമായിരുന്നു ...

പൊന്നായി ചേട്ടന്‍ടെ മണിയടി കേള്‍ക്കുമ്പോള്‍..


ഉറുമ്പും തുമ്പിയും ..വിരകളും അട്ടയും ..

ഞങ്ങളുടെ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി...

അവര്‍ രാജാവും രാജ്ഞിയും ..

ആനയും കുതിരയും കാലാള്‍ പടകളുംമായി.

അരങ്ങു തകര്‍ക്കുവാന്‍ ഞങ്ങള്‍ക്കൊപ്പം-

കുറെ പീക്കിരികളും ..!!!!!




*************************************




ഈര്‍ക്കിലിയും തീപ്പെട്ടി കമ്പുകളും

രാത്രിയിലെ വൈദ്യുതി മോഷണത്തെ ഹരം കൊള്ളിച്ചു.

അന്ന് ജയിച്ചു കിട്ടുന്ന ഒരക്ക ചൂതാട്ട പണയത്തിനു

ഇന്നത്തെ അഞ്ചക്ക ശമ്പളത്തെക്കാള്‍ മധുരമുണ്ടായിരുന്നു..

ഇവിടെ തണുപ്പിച്ച ചില്ലുകൂട്ടില്‍ ..ഞാന്‍ വേറെ ആരോ ആകുന്നു..



അന്നെനിക്ക് ഓടി കളിക്കാമായിരുന്നു ...

കുളമാവിന്‍ കുഴിയില്‍ ഊളിയിടാമായിരുന്നു ....

പിന്നെ.., കുസൃതികള്‍ കാട്ടാമായിരുന്നു...



*******************************************************


കാലം ഓടി ഒളിക്കുകയാണ് ...

ഇനി തിരിച്ചു വരില്ലെന്ന വെമ്പല്‍ മാത്രം ബാക്കിയാക്കി...

ആരെയും കാത്തു നില്‍ക്കാതെ...!!!

                                          7 ഡിസംബര്‍ 2010  03 :22 AM

മഴച്ചൂട്‌.....



എനിക്കിഷ്ട്ടമാണ് മഴ നനയാന്‍...

ഇല്ലി ക്കൂട്ടങ്ങളുടെ ഇടയിലൂടെ -

അരിച്ചിറങ്ങുന്ന മഴനൂലിനാല്‍

നനയാതെ നനഞ്ഞ്..
തണുക്കാതെ തണുത്ത്...

വിറക്കാതെ വിറച്ച് ...

മഴയെ നുകരുവാന്‍ ....


************************


കാലം കടന്നു പോയിരിക്കുന്നു

ഞാന്‍ നനഞ്ഞ മഴയുടെ -

ഓര്‍മകള്‍ പോലും ബാക്കിയാവാതെ -

ഒലിച്ചു പോയിരിക്കുന്നു...!!!


പല്ല് കൊച്ചി വലിക്കുന്ന ഇടവപ്പാതിയിലും

വെന്തുരുകുന്ന വേനല്‍ മഴയിലും...

അമ്മയുടെ നെഞ്ചിനു ചൂട് തന്നെയായിരുന്നു...

ഒരു ജന്മാന്തരം പകരം കൊടുത്താലും മതിവരാത്ത...

വാല്സല്യതിന്ടെ സുഖമുള്ള ചൂട് .....

                                7 ഡിസംബര്‍ 2010  03 : 05  AM