മരണം നിന്നോട് മന്ത്രിച്ചു, നിന്നെ ഞാന്‍ -
പുണരുന്ന നാള്‍ വരും, കാത്തിരുന്നോളൂ ..
പകരം കൊടുക്കുവാനൊന്നുമില്ലെങ്കിലും, -
നെറുകയില്‍ ചുംബനം നല്‍കുന്നവര്‍ക്കായി
പ്രണയമായ്, ശാപമായ്, അമ്മതന്‍ പേറ്റു-
നോവായ്, കാമ കിങ്കരന്‍മാരുടെ ക്രൂര-
വിനോദമായ്, അഗ്നിയെ ചുട്ടെരിക്കുന്ന വിപത്തായി !
രംഗ ബോധങ്ങള്‍ക്കുമപ്പുറം ആടി-
ത്തിമിര്‍ക്കുന്ന കോമാളി വേഷമായ്
ഞാന്‍ വരും കാത്തിരുന്നോളൂ ....
അകലെയാ ചക്രവാളതിന്നു മപ്പുറം
നിഴലായ് നിലാവായി , മഴത്തുള്ളിയെ -
ഗര്‍ഭം ധരിക്കുന്ന കാര്‍ മേഘ ജാലമായ്
ഞാന്‍ വരും കാത്തിരുന്നോളൂ...
************************************************
കണ്ണീരാല്‍ കുളി കഴിഞ്ഞെത്തുക..
നിന്‍ മൃദു മേനി നീ യെനിക്കേകുക...
നിന്‍ വ്യര്‍ത്ഥമോഹങ്ങള്‍ ബാക്കിനിര്‍ത്തുക..