പിരിയെണ്ടവര്‍ നാം, ഒരിക്കലൊരു തുലാ -
വര്‍ഷത്തില്‍ ഇങ്ങിവിടെ വന്നവര്‍ , വേനലില്‍ -
ഒരേ മരച്ചുവിടു തണലിന്നെടുത്തവര്‍....
ശിശിരവും ഗ്രീഷ്മവും ആഘോഷ മാക്കിയോര്‍.. പിന്നെ...
ഋതു ഭേദമില്ലാതെ സൌഹൃദം പങ്കിട്ടെടുത്തവര്‍...
** ** ** ** ** *****************************************
ഒരേ പാത്രം ഉണ്ണുവാന്‍ , ഉറങ്ങുവാന്‍ ഒരേ -
പായ പോലും പകുത്തിട്ടെടുത്തവര്‍, "നാം കൂട്ടുകാര്‍.."
പിന്നോട്ട് നോക്കിയാല്‍ സൌഹൃദ പാതയില്‍
പണ്ട് നാം പിന്നിട്ട യാത്രകള്‍ പിന്നെയും -
പങ്കിട്ട യാത്രകള്‍ വിരുന്നുകള്‍...
എല്ലാം തുരുമ്പിചോരോര്‍മ്മ മാത്രം..
** ** ** ** ** ********* ******************
ഇനി വിട, ഇവിടുത്തെ മണ്ണിനും മര തണലിനും -
ഇളം കാറ്റിനും പിന്നെ എന്‍ കൂട്ടുകാര്‍ക്കും വിട....!!!
ഒരേകാന്ത പഥികയെപ്പോലെ, യാണെങ്കിലും ശേഷിപ്പു-
ഹൃദയത്തിനടിയില്‍ നിന്നിവ മാത്രം
"ഓര്‍ക്കുക വല്ലപ്പോഴും "
അര്‍ത്ഥശൂന്യമാമീ രണ്ടു വാക്ക് മാത്രം...
13 ജൂലൈ 2008 4 :00 PM
ayyo...njan nerathe paranja abhiprayam kaanan illa...:(..anyway..kollaam..nannayitundu...ithoke ninte swantham kavithakal aano ??
മറുപടിഇല്ലാതാക്കൂAthe nammal ororutharum piriyendavar thanne...jeevithile ororo mattangalkkanusarichu..nammalum maarendiyirikkunnu...oru puthiya jeevithathilekku...avide souhradangal verum oramakal matramayekkum....namukku parayan randu vaakku matram! " orkuka vallappozhum "
മറുപടിഇല്ലാതാക്കൂകൊള്ളാം... നല്ല വരികള്... സ്പര്ശികളും...
മറുപടിഇല്ലാതാക്കൂതുടരുക
Thanks.. :)
ഇല്ലാതാക്കൂ