എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ചിറക്കടവ്, കേരളം, India
പരിധിയില്ലാത്ത സൌഹൃദസീമ തന്‍ ലഹരിയില്‍ പിണഞ്ഞാഞ്ഞു കൊത്തുന്നു നാം. മുറിവുകള്‍, ഗാഡ നിശ്വാസ മുദ്രകള്‍, രുധിര തൃഷ്ണകള്‍, തപ്ത നിശ്വാസങ്ങള്‍ ....

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

സൌഹൃദത്തിന്.......





പിരിയെണ്ടവര്‍ നാം, ഒരിക്കലൊരു തുലാ -


വര്‍ഷത്തില്‍ ഇങ്ങിവിടെ വന്നവര്‍ , വേനലില്‍ -


ഒരേ മരച്ചുവിടു തണലിന്നെടുത്തവര്‍....


ശിശിരവും ഗ്രീഷ്മവും ആഘോഷ മാക്കിയോര്‍.. പിന്നെ...


ഋതു ഭേദമില്ലാതെ സൌഹൃദം പങ്കിട്ടെടുത്തവര്‍...








** ** ** ** ** *****************************************





ഒരേ പാത്രം  ഉണ്ണുവാന്‍ , ഉറങ്ങുവാന്‍ ഒരേ -


പായ പോലും പകുത്തിട്ടെടുത്തവര്‍, "നാം കൂട്ടുകാര്‍.."


പിന്നോട്ട് നോക്കിയാല്‍ സൌഹൃദ പാതയില്‍


പണ്ട് നാം പിന്നിട്ട യാത്രകള്‍ പിന്നെയും -


പങ്കിട്ട യാത്രകള്‍ വിരുന്നുകള്‍...


എല്ലാം തുരുമ്പിചോരോര്‍മ്മ മാത്രം..





** ** ** ** ** ********* ******************





ഇനി വിട, ഇവിടുത്തെ  മണ്ണിനും മര തണലിനും -


ഇളം കാറ്റിനും പിന്നെ എന്‍ കൂട്ടുകാര്‍ക്കും വിട....!!!

അവസാനമേവരും യാത്രയാവുന്നു,  ഈ ഞാനും -


ഒരേകാന്ത  പഥികയെപ്പോലെ,  യാണെങ്കിലും ശേഷിപ്പു-


ഹൃദയത്തിനടിയില്‍ നിന്നിവ മാത്രം


"ഓര്‍ക്കുക വല്ലപ്പോഴും "


അര്‍ത്ഥശൂന്യമാമീ രണ്ടു വാക്ക് മാത്രം...


                                           13 ജൂലൈ  2008  4 :00  PM             




മരണം മണക്കുന്ന താഴ്വര



തണുത്തുറഞ്ഞ ശരീരവുമായി പുതച്ചു മൂടി കിടന്നപ്പോള്‍ എന്തെന്നില്ലാത്ത

 സന്തോഷമായിരുന്നു അവള്‍ക്ക്.....തന്നെ ആര്‍ക്കും ഒരിക്കലും തോല്‍പ്പിക്കാന്‍

 പറ്റില്ലെന്ന് ലോകത്തെ ഓര്‍മ്മിപ്പിചു എന്ന നിര്‍വൃതിയും......



****** ******* ******** ***********


കത്തുന്ന തീ ചൂളകള്‍ക്ക് അരികില്‍ ഇരിക്കുംപ്പോഴും താന്‍ നഷ്ട്ടപ്പെടുത്തിയ

 സൌഭാഗ്യങ്ങളെ അവള്‍ മാറിലേറ്റി...... ആ ലോകത്തില്‍ അവള്‍ക്ക്

 സ്വാതന്ത്യം ഇലായിരുന്നു... അവിടെ നിന്നും രക്ഷപെടുവാന്‍ മറ്റൊരു

 ആത്മഹത്യയെ കുറിച് ചിന്തിച്ചു എങ്കിലും അവിടെ തീ വണ്ടികളോ

 മറ്റുമാര്‍ഗങ്ങളോ ഉണ്ടായിരുന്നില്ല................!!!!!!!!!!!!!!!!